നമസ്തേ. - തത്ത്വചിന്തകവിതകള്‍

നമസ്തേ. 

നമസ്തേ.
കെട്ടിപ്പിടിച്ചവർ അകലുന്നു
കൈയ്യ്കൾ തന്നവർ അകലുന്നു
അകലെയെങ്കിലും പറയാംനമസ്തേ.
പറയാം നമ്മുക്കും നമസ്തേ.
സൂര്യനും ചന്ദ്രനും നമസ്തേ .
കടലിനും കരക്കും നമസ്തേ
വിടരുന്നോരോ മൊട്ടുകൾ
നിത്യവും നേരും നമസ്തേ.
പറയാം നമ്മുക്കും നമസ്തേ.
ദേവാലയങ്ങളിൽ നാലുദിക്കിലും
തൊഴുതു നേരും നമസ്തേ
തെളിയുമാ ദീപങ്ങളും നേരു൦ നമസ്തേ.
പറയാം നമ്മുക്കും നമസ്തേ.
ശിരസ്സുനമിച്ചു ഓരോ ജനനവും
കൈകൂപ്പുന്ന കുഞ്ഞുകരങ്ങളും
കർമഭൂമിക്കു നേരും നമസ്തേ.
പറയാം നമ്മുക്കും നമസ്തേ.
അതിഥിയായി ഈ ഭൂവിൽ വന്നു
അന്നം തന്നവർക്കും അറിവുതന്നവർക്കും
കാണും കമനീയമിസർവ്വചരാചരങ്ങൾക്കും
പറയാം നമ്മുക്കും നമസ്തേ.
രാജ്യസഭയിൽ മന്ത്രിയും ,എല്ലാ
ദൈവസഭയുടെ വൈദികനും
നേരും നമ്മക്ക് വക്രമാനമസ്തേ
അവർക്കുവേണ്ടി രക്തസാക്ഷികൾ
ആകുന്നവർക്കും അശ്രുപുഷ്പങ്ങളിട്ടു
ഹൃദയത്തിൽ നിന്നും നമസ്തേ.
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:07-03-2020 01:21:28 PM
Added by :Vinodkumarv
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :