ആ കണ്ണുകൾ  - തത്ത്വചിന്തകവിതകള്‍

ആ കണ്ണുകൾ  

സ്നേഹം പകരും നനവിൻ മിഴികൾ
കാരുണ്യത്തിൻ കനിവിൻ മിഴികൾ
വാത്സല്യത്താൽ തുളുമ്പും മിഴികൾ
ആർദ്രത നിറയും ദയവിൻ മിഴികൾ
സഹനമതിൻ തിരിയാം മിഴികൾ
സന്തോഷം ഏറെ തരുമാ മിഴികൾ
സമാധാനം അതു നേരുമാ മിഴികൾ
അടഞ്ഞു പോകയോ അവ ഓരോന്നായി ..

നിറയെ കാണുന്നിവിടെ ഈ മന്നിൽ
വിദ്വേഷത്തിൻ തീ പാറി കൊണ്ട്
ക്രോധം സ്ഫുരിക്കും മിഴികൾ ചുറ്റും
കാമം ജ്വാലിക്കും കണ്ണുകൾ ഏറെ
അവഗണന തൻ ഗർവിൻ കണ്ണുകൾ
നിഗളം തുടിക്കും കണ്ണുകൾക്കിടയിൽ
ഓടി ഒളിക്കുവാൻ ഇടമില്ലിവിടെ
തീക്ഷ്ണത തൻ ജ്വാല അതിൽ
ദഹിപ്പൂ മനുഷ്യ ജന്മങ്ങൾ ഇവിടെ …up
0
dowm

രചിച്ചത്:ഷീബ വര്ഗീസ്
തീയതി:09-03-2020 04:10:27 PM
Added by :sheebamariam
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :