ഇനിയും പുഴയൊഴുകും  - തത്ത്വചിന്തകവിതകള്‍

ഇനിയും പുഴയൊഴുകും  

അനുവാദമില്ലാതെ കൽപ്പടവുകൾ കയറിയും
പറയാതെ ഇറങ്ങിയുമെത്ര ദൂരം നീ
ഗതി മാറി ഒഴുകുന്നു ഓളങ്ങളായി?
കാലാന്തരങ്ങളായി തീരാത്തവണ്ണം
ജീവന്‍റെ ജലകണങ്ങൾ നിന്നിലുണ്ടോ?
ശാന്തവും രൗദ്രവുമായി ഭാവങ്ങൾ പലതും
ഋതുക്കൾ കണക്കെ മാറുന്നു.
ഓർമ്മകൾ കലങ്ങി, കുത്തിയൊഴുകി,
കാറ്റിനോടൊപ്പം യാത്രയായി.
തടസങ്ങൾക്കു മറുപടിയായി
തരണം ചെയ്ത ആത്മധൈര്യം!
പലനാൾ എങ്കിലും പലനേരമെങ്കിലും
കടലെന്ന ലക്ഷ്യം മാത്രമാക്കി
ഇനിയും ഈ പുഴയൊഴുകും.


up
1
dowm

രചിച്ചത്:അപർണ വാരിയർ
തീയതി:14-03-2020 10:00:48 PM
Added by :Aparna Warrier
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :