ചാണകം  - തത്ത്വചിന്തകവിതകള്‍

ചാണകം  

ചാണകം
പതിവുപോലാപശുത്തൊഴുത്തിൽ
ചാണകത്തിൽ കണ്ടുവാഞുളക്കുന്ന
കുറെ കുണ്ടളപ്പുഴുക്കൾ ,
അതിനെ പെറുക്കികളഞ്ഞു
ദുര്‍ഗന്ധം വമിക്കുമാച്ചാണകം
കൈയാൽ വാരി അരക്കൊട്ടയിൽ നിറച്ചു
ചുമടുവെച്ചു തലയിൽവെച്ചുനടന്നു.
നേന്ത്രവാഴക്കും ,ചേനക്കും
ചേമ്പിനും ചീനിക്കും
നാളികേരത്തിനു൦ വാരിയിട്ടു.
ഗോമൂത്രംക്കോരി ചീരക്കും തളിച്ചു
പുഷ്ടിയും പച്ചപ്പും പറമ്പിൽകണ്ടു.
"അപ്പോഴും കുണ്ടളപ്പുഴുക്കൾ
ചാണകക്കുഴിയിൽ തന്നെ ,
തിന്നും കുടിച്ചും കിടക്കുന്നു "
ആ കർഷകൻ ചിരിച്ചുനടന്നു.
ഗോവിന്ദനുനേദിക്കാൻ
പശുവിന്‍ പാലുമായി,
ഒരു വാഴക്കുലയുമായി ...
വിനോദ് കുമാർ വി


up
-1
dowm

രചിച്ചത്:VinodkumarV
തീയതി:15-03-2020 10:33:23 PM
Added by :Vinodkumarv
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :