വർത്തമാനം - തത്ത്വചിന്തകവിതകള്‍

വർത്തമാനം 

ചില്ലലമാരയിൽ കാത്തുസൂക്ഷിക്കുന്ന
പാത്രങ്ങളാരെ പ്രതീക്ഷിച്ചിരിക്കയാണ് ?
ആരുവരുമ്പോൾ വിരിക്കുവാനാണ് നാം
പുത്തൻവിരിപ്പലമാരയിൽ സൂക്ഷിപ്പൂ ?

ഭൂതത്തെ നമ്മൾ മറന്നുപോം, കാണില്ല
വർത്തമാനത്തെയൊരിക്കലും, ഭാവിയിൽ
കണ്ണുനട്ടങ്ങനിരുന്നുപോം, ജീവിതം
ജീവിച്ചുതീർക്കാതെ പാഴ്ജന്മമാക്കിടും

ആരെയോ കാത്താണിരിപ്പെന്നുമെങ്കിലും
ആരും വരാനില്ല ! എന്നത് സത്യമാം
കാത്തുകാത്തങ്ങിരുന്നുള്ളൊരു ജീവിതം
കാണാതെ ഇന്നിനെ പാഴാക്കിടൊല്ല നാം

കാലം നിയതമാണാരെയും കാത്തതു
കാൽക്ഷണം നിൽക്കുകില്ലെന്നറിയുന്നവർ
കാൽപ്പാന്തകാലങ്ങളായ് കാത്തുകാത്തിരിക്കുന്നൂ
കാലത്തിൻ കളിയിതെന്നല്ലാതെന്തുരയ്ക്കുവാൻ


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:16-03-2020 02:27:44 PM
Added by :C K Sudarsana Kumar
വീക്ഷണം:11
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :