പരകായ പ്രവേശം
വായും പിളർത്തി നാസാദ്വാരം
വലിച്ചെടുത്തു ഘന വായു
കറ പിടിച്ച പല്ലുമൂടികൾ
ചുഴുറ്റി ശവപ്പറമ്പിലേക്കുള്ള
ആദ്യ കുളിർ കാണാത്ത
നേർത്ത വിഷമഞ്ഞു വാതകം
എത്ര നിസ്സഹായാർ ചുമച്ചു ചാരെ
കണ്ണ് മങ്ങി, നാവ് യാത്രയായി
അവരിലേക്കൊരു പരകായപ്രവേശം
കുഴഞ്ഞു വീണു ഗർഭിണി.
അച്ചടിച്ചൊട്ടി കിടക്കുന്നു ശിക്ഷധ്വനി
മനോനില തെറ്റിയ ശ്വാനനില്ലിത്ര...
(ലജ്ജ ഒന്ന് മാത്രമായി )
കുഴൽ വഹിച്ചൊരു കരിച്ചായം ചേർത്ത വിഷാത്മാവ്
എത്തി പഞ്ഞികൊട്ടാരത്തിൽ,
കിളി വാതിലുകൾ അടഞ്ഞു.
ഊർധ്വൻ വരിക്കുന്നു, കനൽ സാക്ഷി !
കർണകവചം ഒന്നൊന്നായി
തെളിച്ചു മാറിടം
ലിംഗഭേദമില്ല ഈ കനലിനും പുകക്കും
കണ്ട് നിന്ന് ചുമക്കുന്നു
വയ്യെഴുതീടൻ...
Not connected : |