ചുറ്റും പൊല്ലാപ്പുകൾ        
    കിളികൾ പറന്നു പാടുന്നു 
 പൂക്കൾ വിടർന്നു ചിരിക്കുന്നു 
 വിജനമാം തെരുവുകളിൽ 
 പഴങ്ങളും തിന്ന്മരങ്ങളിൽ 
 ചാടിച്ചാടി ഊഞ്ഞാലാടി 
 താന്നിറങ്ങി കുരങ്ങന്മാർ ഓടുന്നു 
 പ്രബലന്നായ മനുഷ്യനു 
 ചുറ്റും പൊല്ലാപ്പുതീർത്തു 
 മഹാമാരി നിറയുന്നു
 കുതിച്ചോടിയാ കാലുകൾ 
 പിൻവലിയുന്നു ,അതെ 
 കാണുവാൻ കഴിയാത്ത കോവിഡ് 
 കലിതുള്ളി തൊട്ടുകിടക്കുന്ന
 തീരങ്ങൾ തേടിയലയുന്നു.
 ശാസ്ത്രം കിതക്കുന്നു 
 എങ്കിലും പരിശ്രമം തുടരുന്നു 
 ഭൂമിയിലെ മാലാഖമാർ 
 ഭിഷഗ്വരന്‍മാർ ആശ്വാസമായി 
 ആതുരാലയങ്ങളിൽ 
 രോഗികളോടൊപ്പം നിൽക്കുന്നു.
 പുരോഹിതവർഗ്ഗങ്ങൾ 
 കച്ചോടംപൂട്ടി കാണാത്ത 
 സങ്കേന്തങ്ങളിൽ തപസ്സിരിക്കുന്നു 
 ദൈവത്തെ ശപിക്കുന്നു 
 ശവപ്പെട്ടികൾ അന്ത്യ 
 ചുംബനമേൽകാതെ 
 കണ്ണീർപ്പൂക്കളുമായി 
 മണ്ണിൽ അലിയുന്നു..
 എങ്കിലും പൊൻപുലരി 
 പറയുന്നു ....ഇനി 
 ഒരു പുതുമനുഷ്യൻ്റെ 
 പിറവി കുതിക്കാൻ 
 പ്രതിരോധിക്കാം ..
 തൊട്ടുകിടക്കുന്ന
 പുറത്തേക്കിറങ്ങാതിരിക്കാം  
   വിനോദ്‌കുമാർ വി 
      
       
            
      
  Not connected :    |