കോവിഡ് - തത്ത്വചിന്തകവിതകള്‍

കോവിഡ് 

"കോവിഡ്"കോപിച്ചു
കലിതുള്ളി നിൽപ്പൂ....
ഈ ലോകം ഒന്നാണ്
ഒന്നാണ് നമ്മൾ...

ഒറ്റക്കിരിക്കാം
ഒന്നായിരിക്കാം
ഒരു മനസ്സോടെ
പൊരുതി ജയിക്കാം

കൂട്ടങ്ങൾ വേണ്ട
കൂട്ടുചേരണ്ട
കൂടെ കൂടെ
കൈകഴുകാം

അദൃശ്യനാണവൻ
അണുവാണവൻ
മാനുഷവൈരി
മരണകാരി

ജീവ ശരീരത്തിൽ
കടന്നു കേറി
പെറ്റുപെരുകി
വളരുമവൻ

വരുതിയിലാക്കും
ജീവകോശങ്ങളെ
വരിഞ്ഞുമുറുക്കും
നാഢീ ഞരമ്പുകളെ

പേടിക്കവേണ്ട
കൂട്ടുകാരെ
നല്ല ഭക്ഷണം
ശീലമാക്കൂ

വക്തിശുചിത്വം
പരിസര ശുദ്ധി
ശുദ്ധജലപാനം
ശീലമാക്കൂ

ഈ ലോകം ഒന്നാണ്
ഒന്നാണ് നമ്മൾ...
ഒരുമനസ്സായി...
ഒരുമിച്ചു ചൊല്ലാം....

കൈകൂപ്പി
നെഞ്ചോടുചേർത്തു
ചൊല്ലാം...
നമസ്തേ...നമസ്തേ....
നമസ്തേ....
ലോകാസമസ്താ
സുഖിനോ ഭവന്തൂ....



up
0
dowm

രചിച്ചത്:ശ്യാം
തീയതി:23-03-2020 10:05:51 AM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :