കാലിത്തൊഴുത്തിലെ       
    കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലല്ലോ
 കാരുണ്യവാനെഴുന്നെള്ളീ
 കാലപ്രമാണങ്ങളെല്ലാം ഒരുങ്ങീ
 കലാതിവർത്തിയ്ക്കു മുമ്പിൽ
 
 കാനായിലന്നൊരു  കല്യാണനാളിൽ
 പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കി
 വിസ്മയച്ചെപ്പു തുറന്ന ദേവാ
 കർത്താവെ ശ്രീയേശുനാഥാ
 
 കേഴുന്നവർക്കു സമാശ്വാസമേകീ
 അന്ധന് കാഴ്ച നീ നല്കീ
 മൂകനു വാക്കും മുടന്തനു സൗഖ്യവും
 പാരിന്നു പ്രത്യാശയും നൽകി നീ..
 
      
       
            
      
  Not connected :    |