അധ്യാത്മ വചന - തത്ത്വചിന്തകവിതകള്‍

അധ്യാത്മ വചന 

അധ്യാത്മ വചന പ്രഘോഷപ്രവാഹത്തിൻ
പെരുമാരി പെയ്യുന്ന ഗ്രാമം
അനുമോദമതിലാടിയൊഴുകുന്നു സുകൃതയാം
വനകല്ലോലിനി പമ്പാനദി
അവളുടെ പുളിനങ്ങൾ ചാമരം വീശുന്ന
പരിപൂതദേശമീ മാരാമണ്ണ്

കർത്താവിന് കരുണാർദ്ര നയങ്ങളിൽ നിന്നും
ഒഴുകിയ കണ്ണീർക്കണങ്ങൾ പോലെ
ഇവിടെനിന്നുയരുന്ന സ്നേഹസന്ദേശങ്ങൾ
മനതാരിൽ കുളിര്മഴയാകും
ഇനിയെത്ര കഠിന ഹൃദയമായാലുമാ
കുളിരിലാ കാഠിന്യമലിയും

അനഭിഹിതൻമ്മാരുപോലും ഒരുമാത്ര
ഇവിടെ ധ്യാനിച്ചിരുന്നാൽ
അത്താണിയായവൻ ഓതിയ വാക്കുകൾ
ഒരുവേള കേട്ടങ്ങിരുന്നാൽ
അത്യാപത്തിന്റെ കാലത്തതൊക്കെയും
കൈത്താങ്ങുകളായി മാറും


up
0
dowm

രചിച്ചത്:സുദര്ശനകുമാർ വടശേരിക്കര
തീയതി:25-03-2020 01:43:21 PM
Added by :C K Sudarsana Kumar
വീക്ഷണം:17
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me