സ്വർഗ്ഗസ്ഥനായ - തത്ത്വചിന്തകവിതകള്‍

സ്വർഗ്ഗസ്ഥനായ 

സ്വർഗ്ഗസ്ഥനായ പിതാവിന്റെ പുത്രനാം
യേശുവേ എന്നാത്മനാഥാ
ദൈവ സിംഹാസനത്തിൽ നിന്നുമൊഴുകും
ജീവന്റെ ജലമെന്നിൽ ഇറ്റിക്കണേ
ജീവവൃക്ഷത്തിന്നിലകളാൽ തഴുകി
രോഗങ്ങളെല്ലാം ശമിപ്പിക്കണേ

മാനുജകുലത്തിന്റെ പാപങ്ങൾ പോകാനായി
നീ മർത്യ ജന്മം വരിച്ചൂ
സ്നേഹോഷ്മളങ്ങളാം തിരുവചനങ്ങളാൽ
ഞങ്ങൾക്ക് രക്ഷ നീ നല്കീ
ക്രൂശിൽ നീ മൃത്യു വരിച്ചു മൂന്നാം നാളിൽ
വീണ്ടുമുയരേറ്റു പോയീ

പാപങ്ങളെല്ലാം പൊറുത്തു നീ ഞങ്ങൾ തൻ
ഹൃദയാന്തരങ്ങളിൽ കുടികൊള്ളണേ
കുഞ്ഞാടിൻ ജീവന്റെ പുസ്തകത്താളിൽ നീ
ഞങ്ങൾ തൻ നാമം ഏഴുതേണമേ
ദൈവഭവനമാം സ്വർഗ്ഗത്തിലേക്ക് നീ
വാതായനങ്ങൾ തുറന്നീടണേ


up
0
dowm

രചിച്ചത്:സുദര്ശനകുമാർ വടശേരിക്കര
തീയതി:25-03-2020 01:44:01 PM
Added by :C K Sudarsana Kumar
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :