21 ദിവസത്തെ  വൃതം  - തത്ത്വചിന്തകവിതകള്‍

21 ദിവസത്തെ വൃതം  

21 ദിവസത്തെ വൃതം
പാരിനു വേണ്ടി പ്രിയപ്പെട്ടവർക്കുവേണ്ടി
ഓരോ നന്മയുള്ളമനുഷ്യൻറെ
ഉറച്ച നിലപാട് ,അനുഷ്ഠിക്കാം
ഹൃദയക്കൂട്ടിലിരിക്കാ൦.
21 ദിവസത്തെ വൃതം
പരിശുദ്ധിയോടെ പ്രാർത്ഥനയോടെ
കിളിവാതിലുകൾ തുറക്കാം
കാണാം വൃക്ഷശിഖരങ്ങൾ
നോക്കാ൦ ചല പല ശബിദിക്കുമാ
വർണ്ണക്കിളികളെ......
സംവാദങ്ങൾ നടത്താം
ധാന്യമണികൾകിലുക്കുമാക്കാറ്റും
സ്നേഹപ്രവാഹമായിയെത്തും
വെളിച്ചവും മഴയും കാണാം
ഏകാഗ്രചിന്തകളിൽ മുഴുകാം
ചിന്തകൾ ഒരു ബുക്കിലെഴുതാം
ഇത്തിരിക്കഞ്ഞിയുംപയറും കഴിക്കാം
നിശിയിൽ നിലാവും നക്ഷത്രങ്ങളും
കണ്ടു കംബളം പുതച്ചു
കട്ടിലിൽ കിടക്കാം, കിനാവുകൾ കാണാം
ശാന്തം യന്ത്രങ്ങൾതൻ
കൂക്കുവിളികളില്ലാതെ സ്വസ്ഥം ഉറങ്ങാം
വേണ്ട മുഖാമുഖങ്ങൾ
വിടരട്ടെ പ്രതീക്ഷതൻ പൂക്കൾ
അതിജീവിക്കാൻ 21 ദിവസങ്ങൾമാത്രം
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:25-03-2020 01:55:51 PM
Added by :Vinodkumarv
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :