അകത്താര് പുറത്താര്
അകത്താര് പുറത്താര്...
അകത്താര് മനുഷ്യനാണെ
അകത്തിരുന്നു കേൾക്കു
കിളിമൊഴികൾ , കാണു
കുട്ടികൾ തൻ കളിചിരികൾ.
വേണമെങ്കിൽ പ്രാർത്ഥനകൾ
നിൻറെ തലക്കകത്തുപല
ജാതിമതമതുണ്ടെ മദമായി
പുറത്തുവരുമ്പോൾ ഓർക്കുക
പുറത്താരു തീവ്രവിഷമുള്ള
വളരെ ചെറിയ ജീവിയാണ്.
കിലോമീറ്ററുകൾ താണ്ടി
വന്നതാണ് കുരുതിക്കൊറെ
കണ്ടതാണ് അതിനാൽ
അടച്ചുനിന്നെയൊക്കെ
ശവപ്പെട്ടിക്കകത്താക്കാൻ
നിമിഷങ്ങൾ മതിയാകും.
പുറത്താരു കൊറോണയാണ്.
അകത്താര്പാവം മനുഷ്യനാണ്.
വിനോദ് കുമാർ വി
Not connected : |