വിഷുക്കാലമായാൽ - മലയാളകവിതകള്‍

വിഷുക്കാലമായാൽ 

വിഷുക്കാലമായാൽ കണിക്കൊന്ന പൂക്കും
മക്കളെ കാണുന്നൊരമ്മയെപ്പോലെ
വിരഹക്കനൽക്കാറ്റുണക്കിയ ചില്ലകൾ
വീണ്ടും വസന്തോത്സവത്തിനൊരുങ്ങും

വേർപെട്ടുപോയ വിഷുപ്പക്ഷി വീണ്ടും
വയൽപ്പാട്ടു പാടാൻ പറന്നണഞ്ഞീടും
കല്പവൃക്ഷങ്ങളാൽ ചാമരം വീശും
കനകസംവീതമാം വയലേലകൾ..

കനകാംബരപ്പൂക്കൾ കാണിക്കവെക്കും
കലാതിവർത്തിയാം കർമ്മസാക്ഷി..
കണികാണുവാനായ് തൊഴുതുനിന്നീടും
കാലങ്ങളാറും വടക്കിനിതിണ്ണയിൽ


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:04-04-2020 01:17:40 PM
Added by :C K Sudarsana Kumar
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :