പ്രഭാത വന്ദനം - മലയാളകവിതകള്‍

പ്രഭാത വന്ദനം 

പ്രഭാതസൂര്യകിരണങ്ങൾ,
പ്രകാശമോടെ വരുംനേരം..

പ്രതീക്ഷയോടെ ഞാനും,
പ്രത്യക്ഷമീ ജാലകത്തിൽ..

പ്രത്യാശയുടെ കിരണവുമായി
പ്രകൃതിയും പ്രണയം തീർത്തു..

പ്രചോദനം എന്നുമീ സുപ്രഭാതം!
പ്രകാശപൂരിതമീ സുദിനവും..

പ്രലോഭനം പോലും പ്രകൃതി തൻ
പ്രണയത്തിനോടല്ലയോ ഇന്ന്..

പ്രണവമാം മന്ത്രങ്ങൾ നിറയും
പ്രഭാതമേ! വന്ദനം നിനക്കായ്..

പ്രയാസമൊന്നും പറഞ്ഞിടാതെ,
പ്രയത്‌നം ഒന്നുമേയറിയിക്കാതെ,

പ്രത്യക്ഷമാക്കുമെന്നും പകലിനെ,
പ്രപഞ്ചസഞ്ചാരിയാം സൂര്യനും വന്ദനം..

പ്രണമിക്കും നിമിഷത്തിൻ നിശബ്ദതയിൽ
പ്രഭാതത്തിൻ പരിമളമെന്നും പുഷ്പിതം..

പ്രകൃതിതൻ മടിത്തട്ടിലെന്നും ജീവൻ
പ്രകാശിച്ചിടട്ടെ ആനന്ദസ്മിതത്തോടെ..

പ്രപഞ്ചസത്യമിന്നും നിഗൂഡം
പ്രാചീനം പ്രകൃതം ചിലർക്കുമിന്നും..

പ്രാകൃതമാകാതെനോക്കാം നമുക്ക്
പ്രഭാതസ്മരണയിൽ ഉണരാമുയരാം..

പ്രചാരപ്രവർത്തിയതല്ലാ മുഖ്യം
പ്രഹരമേല്പിക്കാതിരിക്കലാവണം..

പ്രകൃതിക്കിണങ്ങും പരിവേഷമണിയാം,
പ്രമാണത്തരങ്ങൾ ഊരിയെറിയാം പാടെ..

പ്രമാദമാവേണമെന്നില്ല എല്ലാം
പ്രചോദനമാകണം ഏവർക്കുമെന്നും..

പ്രാവർത്തികമാവട്ടെ പദങ്ങൾ
പ്രാമുഖ്യം എന്നുമതല്ലോ ഏറെ..

പ്രവർത്തികൾ ചെയ്യുക എന്നും
പ്രശ്നങ്ങൾക്കതൊന്നു മാത്രമുത്തരം..

പ്രകൃതിയിൽ നിന്നേറ്റുവാങ്ങുക
പ്രണയം പ്രണവം പ്രബുദ്ധതയും.


up
1
dowm

രചിച്ചത്:സജിത് ചാളിപ്പാട്ട്
തീയതി:06-04-2020 11:25:40 PM
Added by :Sajith Chalippat
വീക്ഷണം:314
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :