കണ്ണനെ തേടുമ്പോള്‍  - മലയാളകവിതകള്‍

കണ്ണനെ തേടുമ്പോള്‍  

അകലെയാകുന്നസ്നേഹനിശ്വസത്തിന്‍
കരള്‍കുളിര്‍ചന്ദനംചാര്‍ത്തി,
പ്രേമഭാവത്തില്‍മതിമറ-
ന്നെന്നെയോര്‍ത്തു മിഴിപൂട്ടി
വെണ്മാടത്തിലവനൊത്തു
രതിപൂകുമ്പോഴും
മൃതനായിരിക്കുന്നുവാക്കുകള്‍മദ്ധ്യേ
ഞാനുള്‍ക്കരുത്തേകാന്‍കൊതിക്കുമ്പോഴും
നിന്‍മിടികളോരോന്നുറങ്ങാതെനെയ്‌----=
തെടുത്തന്യനാമെന്നെയീയിരവിന്‍റെ
കനവിലവനൊത്തുശയിക്കുംബോഴും,
നിന്‍റെ ഭാവങ്ങളെന്‍പാഴ്കനവുകളത്രേ

നിഴലാടുന്നവീഥിയിലടവിയിലൂടെ
ചരിക്കുമൊരുപുഴപോലെനിന്‍
ചിത്തമിവിടെവീണുരുകിതിളയ്ക്കുന്നു
രതിശയ്യയിലപ്രാണന്‍പിടയുന്നമാത്രയി
ലാരോതിരികെവിളിക്കുമൊരുതെങ്ങലായ്‌
മിഴിയടച്ചുറങ്ങാതിരവിലവലംബമാ
യെന്നെയോര്‍ത്തുനൊമ്പരംപുല്‍കി-
പ്പടിവാതില്‍പ്പടിയിലിരിക്കുമാതിരനീ
കൂട്‌തേടുമൊരുരാക്കിളിയായ്‌ഞാനുമകലെ.

നൊമ്പരം പണ്ടവള്‍പാടിയ
രാത്രിമഴപോല്‍പൊഴിയുമീപെണ്മനം
കണ്ണനെത്തേടുന്നുകണവന്‍രമിക്കവേ-
യെന്‍നൊമ്പരത്തീയിലെണ്ണപകരുന്നു,
രതിതാളവേഗംമുറുകുന്നിരവിലാര്‍
ത്തണയുന്നുനിന്നോര്‍മയരികില്‍,
മദനംതുടങ്ങിതിമിര്‍ക്കുന്നുധമനികളി-
ലണപൊട്ടിയുണരുന്നവീര്യംകുടിച്ച
വള്‍മിഴിപൂട്ടിയെന്നെയോര്‍ക്കുമ്പോള്‍,
ഇരവുംകടന്നിരുളുമുള്‍ക്കടലിനുള്ളി-
ലൂടോഴുകികടന്നുപോകുമ്പോള്‍
നീലക്കടലിന്‍പരപ്പാര്‍ന്നസ്നേഹമറിയുന്നു ഞാന്‍.


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:07-11-2012 05:11:27 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


rejani
2012-11-08

1) ശരിയാണ് അത് സത്യമായത് തന്നെ പക്ഷെ ആരും പെണ്ണിന്റെ മനസ് അറിയാന്‍ ശ്രമിക്കാറില്ല


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me