കുടുംബശ്രീ  - തത്ത്വചിന്തകവിതകള്‍

കുടുംബശ്രീ  

കത്തുംവെയിലില്‍ അധ്വാനിച്ചു വേവുന്ന
അത്താഴപ്പഷ്ണിക്കാര്‍ സ്ത്റീജനങ്ങള്
അന്നന്നുകൂലിയുംവാങ്ങിമൂവന്തിക്കു
മുന്നേഅണയേണ്ട കൂട്ടിലേയ്ക്കായ്
എന്തൊക്കെവാങ്ങണം ചന്തയില്‍ നിന്നെന്നു
ചിന്തിച്ചുകൂട്ടിക്കിഴിച്ചു നില്‍ക്കെ
"സ്ത്റീതന്‍പദവിഉയര്‍ന്നുയര്‍ന്നാകാശ-
മീതെ ഉയര്‍ന്നു പറന്നിടുന്നു"...
ഉച്ചയ്ക്കുപോലും വിയര്‍ക്കാതെ നിന്നു കൊ-
ണ്ടുച്ചത്തില്‍ഭാഷിപ്പൂ മന്ത്റിപുംഗന്‍ .
അഞ്ചാറുവയറിന്‍ പിടപ്പ് മാറ്റീടുവാന്‍
നെഞ്ചുപൊട്ടീടുന്ന വേല ചെയ്യുന്നവര്‍
ജീവിതംമുന്തിരിചാറാക്കിമോന്തുന്ന
ജീവിയാംഭര്‍ത്താവിനെസഹിക്കുന്നവള്‍
നൊന്തുപെറ്റിട്ടകിടാങ്ങളെഒറ്റയ്ക്ക്
നോക്കിവളര്‍ത്തുന്ന നൊമ്പരപ്പൂവിതള്‍
മുറ്റത്തുപൂക്കളംതീര്‍ക്കും ഓണത്തിനും
മൂന്നുനേരംതികച്ചന്നം ഉണ്ണാത്തവള്‍
അച്ചന്‍ ഉറങ്ങുമ്പോള്‍ മക്കള്‍ ഉറങ്ങുമ്പോള്‍
പൂച്ചയുറക്കം നടിച്ചുകിടപ്പവള്‍
മനുവചനത്തിന്റ്റെമറപറ്റി ഭ്റഷ്ട്കാറ്
മതികെട്ടുകാട്ടിയ വിഭ്റമത്താല്‍
അടിമയായ് വീടിന്നകത്തളത്തില്‍ തള-
ച്ചടിഏറ്റുവാങ്ങിയ ഭൂതകാലം
അയവിറക്കീടുവാന്‍ ഇഷ്ടമല്ലെങ്കിലും
അതിലുംഏറെക്കഷ്ടവര്‍ത്തമാനം
അതിരുകള്‍ ഭേദിച്ച പെണ്മനസ്സിപ്പോഴും
അരുതായ്മകള്‍ക്കുള്ളില്‍ ബന്ധനസ്തര്‍
അവളാണ് ഭാരതസ്ത്റീഎന്ന സത്യമി -
ന്നാരുണ്ടുറക്കെവിളിച്ചുകൂവാന്‍ ....?


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:07-11-2012 05:55:20 PM
Added by :vtsadanandan
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me