കണ്ണകി ദേവി - തത്ത്വചിന്തകവിതകള്‍

കണ്ണകി ദേവി 

കണ്ണകി ദേവി
കണ്ണകി ദേവി കണ്ണകി ദേവി
നിറഞ്ഞാടുന്ന ചിലപ്പതികാരം
നിറച്ചുതന്നത് മൊഴിമുത്തുകൾ
ചിമ്മും ചിലമ്പുകൾ മാണിക്യക്കല്ലുകൾ
തീർത്തുതന്നതു ഇളങ്കോവടികൾ.

കണ്ണകി ദേവി കണ്ണകി ദേവി
സ്‌നേഹത്തിൻ മൂര്‍ത്തിമത്ഭാവമേ
നിൻ കണവനുടെ കൺമണി
കൂടിച്ചേർന്നു വർണ്ണകാഴ്ച്ചകൾ നിറയ്ക്കവേ
ചുറ്റുനിറയുമാ വറുതിയിൽ
വില്ക്കുവാനൊരുങ്ങിയാ പ്രിയ ചിലമ്പുകൾ .
കണ്ണകി ദേവിതൻ ചിലമ്പുകൾ



കണ്ണകി ദേവി കണ്ണകി ദേവി
കണ്ടുവാ ഭടന്മാരതും കട്ടതല്ലെയെന്നു
നിൻ പതിയും തർക്കിക്കവെ
പഴിചാരി തലകൊയ്തതുമാറ്റവെ
ക്ഷുബ്‌ധയാം നിൻ കണ്ണുകൾ
സൂര്യഗോളമായി രാജ്യസദസ്സിൽ
ജ്വലിച്ചു ചക്രവർത്തിയെ ഭസ്മമാക്കി .


കണ്ണകി ദേവി കണ്ണകി ദേവി
പൊട്ടിച്ചെറിഞ്ഞുവോ ആ
ചിലമ്പുകൾ സ്ത്രീ ശക്തിയായിമാറവെ
സ്നേഹചിലമ്പുകൾ കിലുങ്ങി
കുടുങ്ങി ഭൂലോകവും കൊട്ടാരവും
അഗ്നിസ്ഫുലിംഗങ്ങൾ ആളിപ്പടർന്നു
താണ്ഡവമാടും ദേവിയായി ഭദ്രയായി .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:09-04-2020 12:01:42 AM
Added by :Vinodkumarv
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :