നക്ഷത്രങ്ങൾ - മലയാളകവിതകള്‍

നക്ഷത്രങ്ങൾ 

നക്ഷത്രങ്ങൾ ഭൂമിയിലേക്കുനോക്കി കണ്ണീർപോഴിക്കാറുണ്ട്
പങ്കുവെക്കപ്പെടാത്ത സ്നേഹചുമ്പനത്തെവീണ്ടും
മോഹിക്കാറുണ്ട്
എപ്പഴോഭൂമിയിൽ ജീവിച്ചിരുന്ന ആ നക്ഷത്രങ്ങൾ പറഞ്ഞുതീരാത്ത ഒരായിരം
കാര്യങ്ങളുംനെഞ്ചുരുകുന്ന നൊമ്പരങ്ങളുമായി മുജ്ജന്മ പാപപരിഹാരമെന്നോണം ആകാശത്തിനു കാവലിരിക്കാൻ വിധിക്കപ്പെട്ടവർ
നൊമ്പരങ്ങളുടെതീച്ചൂളയിൽ എരിഞ്ഞുതീരുന്ന ദിനങ്ങളുടെ ഒടുവിൽ
ഞാനും അതിലൊരു താരത്തെപ്പോലെ
ആകാശച്ചെരുവിലെ ഒരുകോണിലിരുന്നു
എന്റെ നഷ്ട്ടങ്ങളെയോർത്തു കണ്ണീർപൊഴിക്കും

സ്നെഹപൂർവ്വം
ഷിയാസ്‌


up
0
dowm

രചിച്ചത്:Shiyas Badarudeen
തീയതി:09-04-2020 11:03:12 AM
Added by :Shiyas
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :