വിഷുക്കണി - മലയാളകവിതകള്‍

വിഷുക്കണി 


ഐശ്വര്യമെന്നെന്നും ഏഴു തിരിയിട്ടു
കത്തിച്ച നെയ്‌വിളക്കായ് തെളിഞ്ഞീടാൻ
പ്രത്യാശ കൈക്കുമ്പിളിൽ കർണ്ണികാര-
പ്പൂവായ് മിഴികളിൽ സ്വർണ്ണാഭ ചാർത്താൻ
സുഭിക്ഷതയേകുന്ന പഞ്ചധാന്യങ്ങളും
കണിവെള്ളരിയും ഫലങ്ങളും നീർത്തി
സ്വപ്‌നങ്ങൾ സത്യമാക്കുന്ന വാൽക്കണ്ണാടി,
പുത്തനുടുക്കുവാൻ കുത്തുമുണ്ടും
സമ്പൽസമൃദ്ധിതൻ സൗഭാഗ്യമായിതാ
സ്വർണ്ണവും നാണയത്തുട്ടുകളും
ഓട്ടുരുളിയിൽവെച്ചു കണിയൊരുക്കുന്നിതാ
മേടവിഷുസ്സംക്രമസ്സന്ധ്യയിൽ
അല്ലലില്ലാതൊരു വർഷം കടാക്ഷിച്ചു
പീലിത്തിരുമുടിക്കാർവർണ്ണനും.
കാലത്തുണർന്നു കൺമ്മൂടി വന്നീടുക
കണ്ണിണമഞ്ചും വിഷുക്കണികാണുവാൻ !!

**!! വിഷു ആശംസകൾ !!**


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-04-2020 05:26:23 PM
Added by :C K Sudarsana Kumar
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :