ദേവിയോ  അമ്മയോ കൊലപാതകിയോ? - തത്ത്വചിന്തകവിതകള്‍

ദേവിയോ അമ്മയോ കൊലപാതകിയോ? 


ഗംഗയോ കൊലപാതകിയോ?
ഗംഗേ നീ കൊന്നു മക്കളെ
ഒരമ്മയുംകൂടി കൊന്നുമക്കളെ
ശാന്തയായി നീ ഒഴുകുന്നു
ആ അമ്മ നിൻ അരികെവന്നു
മക്കൾ അഞ്ചുമായിക്ഷീണയായിനിന്നു.
വേലയില്ലാതെ പട്ടിണിക്കിട്ട്
കൊല്ലാൻ കഴിയാതെ
പതിയുടെ ക്രൂരതസഹിക്കാൻവയ്യാതെ.
ഗംഗയിൽ കൊന്നുമക്കളെ .
ശാന്തയായി നീ ഒഴുകുന്നു
ഗംഗയായി ദുഷ്ടദേവതയായി .
കാഞ്ഞിരം മണക്കുന്ന ആ പാൽ നീരിൽ ...
കലുഷിതമായി കൃമികീടങ്ങൾ നിറഞ്ഞു
അവ്ർകൈകാലുകള് ഇട്ടടിച്ചു
ഒരുകുടം ദിവ്യജലം
കുടിക്കാൻ കഴിയാതെ
വിശപ്പും ദാഹവുമായി
നിൻ കൈവഴികൾക്ക്
തന്നതല്ലെ ആ അഞ്ചുകുഞ്ഞുങ്ങളെ
കാഞ്ഞിരം മണക്കുന്ന ആ പാൽ നീരിൽ ...
കലുഷിതമായി കൃമികീടങ്ങൾ നിറഞ്ഞു
നീ വീണ്ടും കൊന്നതല്ലേ ആ മക്കളെ
ശാന്തനുവിൻറെ മക്കളെ ഈ
മഹാഭാരതത്തിൽ കൊന്നതല്ലെ.
ആരാണ് ഇന്ന് സ്‌ത്രീ,
പെറ്റമക്കളെ കൊല്ലും
കൊലപാതകിയോ ?
ഗംഗേ നീ കൊന്നു മക്കളെ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:
തീയതി:12-04-2020 08:21:52 PM
Added by :Vinodkumarv
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :