കോവിഡാസുര മനുഷ്യയുദ്ധം - തത്ത്വചിന്തകവിതകള്‍

കോവിഡാസുര മനുഷ്യയുദ്ധം 

കോവിഡാസുരമനുഷ്യയുദ്ധം
കോവിഡാസുര മനുഷ്യയുദ്ധം"
പാരിൽപടർന്നു പിടിക്കുമ്പോൾ
കോവിഡ് വധമതുകഴിയുംവരെ
കോവിലിൽ ആരും പോകേണ്ട.
കോവിഡാസുര മനുഷ്യയുദ്ധം"
പാരിൽപടർന്നു പിടിക്കുമ്പോൾ
കോവിഡ് വധമതുകഴിയുംവരെ
പള്ളികളിൽ ആരും പോകേണ്ട.

സർക്കീട്ടുകൾ സൽക്കാരങ്ങൾ
സ്വച്ഛ൦ സവിധം നടത്തേണ്ട ,
വികാരികൾ വീണ്ടും പഴകിയ
തത്വം വെറുതെവിളമ്പേണ്ട,
വീട്ടിലിരുന്നു ഭജിക്കുകയല്ലേൽ
സ്മരിക്കുക ജീവൻ ത്യജിച്ചവരെ
കണ്ണുകൾ തുറന്നു നിൽപ്പൂചിലർ
നമ്മെക്കാത്തവരെ കാണൂ ,കാണൂ
നിശ്ചലമീ ലോകമിന്ന് മർത്യനുമാത്രം.

വൻശക്തികൾ അമ്പരന്നിരിപ്പൂ.
അകന്നു നടക്കാം നാടിനുവേണ്ടി
രാജ്യത്തിനുവേണ്ടി ലോകനന്മക്കായി
സശ്രദ്ധം ഈ യുദ്ധം നേരിടാം
മതഭ്രാന്തുകാട്ടി കുലുമാലുകൾ
ഇവിടെ കൂട്ടലെ, മനുഷ്യനായി
കോവിഡാസുര മനുഷ്യയുദ്ധം"
ജയിച്ചു നിർവിഘ്‌നം നടക്കേണ്ടെ
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:17-04-2020 08:26:19 PM
Added by :Vinodkumarv
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :