കൂട്ടുകാർ  - തത്ത്വചിന്തകവിതകള്‍

കൂട്ടുകാർ  

കൂട്ടുകാർ
ചങ്ങാതി നന്നായാൽ കണ്ണാടിവേണ്ട
ഉണ്ടായിരുന്നു കൂട്ടുകാർ നാട്ടിൽ
ഉണ്ടായിരുന്നു ആ കൂട്ടുകാർ.
ഉത്സവപ്പറമ്പിലും ,പാടത്തും
വരമ്പിലുമോടിക്കളിച്ചും ഉള്ളമറിഞ്ഞും
ചിരിച്ചും അടിപിടിക്കൂടിയും
കൂടെപ്പിറപ്പായി ഉണ്ടായിരുന്നു കൂട്ടുകാർ
നാട്ടിൽ ഉണ്ടായിരുന്നു ആ കൂട്ടുകാർ.
ഉണ്ട് ഒന്നിച്ചുറങ്ങിയെഴുനേറ്റു
ഒരിലയിൽ വാരിതിന്നിട്ടുണ്ട് ആ കൂട്ടുകാർ.
ഇന്നോ പൊടിമീശമുളക്കുമ്പോഴത്തേക്കും
മുണ്ട്മടക്കിയുടുത്തുനടക്കുമ്പോഴത്തേക്കും
കയ്യിൽ ലഹരി പിടിപ്പിച്ചവർ കൂട്ടുകാർ
പിന്നെ മഴു പിടിപ്പിച്ചവർ കൂട്ടുകാർ .
കൈയ്യാങ്കളികാട്ടി തുരപ്പനെപോലേ
കുഴിയിലിരിക്കുന്ന കൂട്ടുകാർ...
കുഴിമാന്തുന്നു കൂട്ടുകാർ
ഒരു വീടിൻറെ സ്വപ്നങ്ങൾ
കാർന്നുതിന്നുന്ന കൂട്ടുകാർ.
ഒരുവീട്ടിലേക്കു എത്തിയാകുപുത്രൻ.
ഇന്ന് നാടിൻറെപേടിയായി കൂട്ടുകാർ.
കേഡികൾ ക്രൂരരാമീ കൂട്ടുകാർ..
വിനോദ് ക്മാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:22-04-2020 09:53:07 PM
Added by :Vinodkumarv
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :