തണുപ്പ്  - മലയാളകവിതകള്‍

തണുപ്പ്  

എന്തൊരു തണുപ്പാണ്..
മകരം ഇത്രയും തണുപ്പാണെന്നു അറിഞ്ഞത് ഇന്നാണ്..
ഭൂമിക്കും അതേ തണുപ്പ്...

കാറ്റ് വെറും പാവത്താൻ...
ആ തണുപ്പിൽ.. ഞരമ്പുകൾ വലിഞ്ഞു മുറുകി.. വീണ കമ്പികൾ കണക്കെ..
തലക്കു മീതെ കോടമഞ്ഞിന്റെ ലാളനം... കോടമഞ്ഞിനും ഗന്ധം അതിരൂക്ഷ ഗന്ധം...

അല്ല.. അതു കോടമഞ്ഞല്ല, സാമ്പ്രാണിച്ചുരുളുകൾ എന്റെ ഉദ്ധകക്രിയക് പുകച്ച സാമ്പ്രാണി ചുരുളുകൾ..
ഗന്ധം.. അതിരൂക്ഷ ഗന്ധം..

എന്നെ പട്ടടയിൽ വാക്കുന്നില്ലെന്നു ആരോ മുറുമുറുക്കുന്നു...
കുഴി വെട്ടി മൂടുകയാണത്രെ...
വീണ്ടും തണുക്കാൻ...പുഴുക്കൾക്ക് മേയാൻ..
തണുപ്പിന് കട്ടി കൂടി കൂടി വരുന്നു...

തണുത്തൊന്നു വിറക്കാൻ തോന്നുന്നു.. വിഫലം..
തലക്കും കാലിനും കെട്ടിയ ശീലകീറിനു ഇത്രയും വാശിയോ..
തുണി കീറി വായിൽ തിരുകിയ അരിയും നീരും അതങ്ങിനെ തന്നെ വായിൽ കിടപ്പുണ്ട്...

ഭംഗിയായ് വെട്ടിയ കൊച്ചു കുഴി... ഇനി എന്റെ മുറി..
മുറിയുടെ കതകുകൾ ആരൊക്കെയോ ചേർന്നു മൂടി തെല്ലു വേഗത്തിൽ..
അവിടെയും തണുപ്പ്... അതികഠിനം..

എന്നെ പൊതിഞ്ഞ ശീലകീറു അവിടെ തോറ്റു.. ഞാനും..
ഇനിയൊരു മോചനം അസാധ്യം.. ഈ തണുപ്പിൽ നിന്നും...
തണുക്കുന്നു അതി കഠിനമായി...


up
0
dowm

രചിച്ചത്:അർജുൻ
തീയതി:25-04-2020 12:52:02 AM
Added by :Arjunb
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :