വഴികൾ - തത്ത്വചിന്തകവിതകള്‍

വഴികൾ 

ഇരുട്ടാണു മകനെ
വരട്ടെ നടക്കാൻ
ചൂട്ടുണ്ടോ കയ്യിൽ
കുഴിയുണ്ടു വഴിയിൽ
പതിഞ്ഞിരുപ്പുണ്ട്
പാമ്പുണ്ടു മെല്ലെ
തറഞ്ഞിരിക്കുന്ന
മുള്ളുണ്ടു നിറയെ
ഓടണ്ട ചാടണ്ട
സൂക്ഷിക്ക മകനെ
ഗുരുവിനെ ഓർക്കുക
വെളിച്ചത്തിനായി
ആത്മപ്രകാശം
തെളിയട്ടെ ഉള്ളിൽ
കാണട്ടെ വഴികൾ
തെളിപടം കണക്കെ
പല വഴിപിരിയും
നേരത്ത് മെല്ലെ
ഒരു വഴി കാണാൻ
ധ്യാനിക്ക മകനെ
അജ്ഞാതതിമരകാഴ്ചയകറ്റി
നേരിൻെറ വഴിയെ
പോകുക നീയും
നന്മതൻ പൂവിതൾ
നിറയട്ടെ വഴിയിൽ
കർമ്മപഥങ്ങളിൽ
ഒഴുകുക മകനെ



up
0
dowm

രചിച്ചത്:ഡോ.വാസുദേവൻ മേൽമുണ്ടയൂർ
തീയതി:02-05-2020 09:04:32 PM
Added by :Vasudevan M N
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :