മരുന്നുകൾ
കേവലം അൻപത്താറുമരുന്നുകൾ,
കേട്ടറിഞ്ഞാൽ കാര്യം നിസ്സാരമായിടും,
കേട്ടുകൊൾക ദശമൂലവും, ദശപുഷ്പവും,
കേട്ടുകൊൾക ത്രിഫലയും, ജീവകഗണങ്ങളും,
കേട്ടുകൊൾക ത്രികടുകും, ത്രിജാതിയും,
കേട്ടുകൊൾക ജീരകങ്ങൾ മൂന്നുവിധം,
കേട്ടുകൊൾക അമൃതിന് ഗുണവും,
കേട്ടുകൊൾക ചവനമുനി തൻ അരുളുകൾ,
കേട്ടുകൊൾക ബ്രഹ്മിയും, വയമ്പും, പിന്നെ
കേട്ടുകൊൾക ശംഖുപുഷ്പവും, കൂവളവും,
കേട്ടുകൊൾക തൊടിയിൽ കാണും മുത്തിളും,
കേട്ടുകൊൾക പാഴ്‌ചെടിയെന്നു കരുതും പലതും,
കേവലം അൻപത്താറുമരുന്നുകൾ,
കേട്ടറിഞ്ഞാൽ കാര്യം നിസ്സാരമായിടും,
കേട്ടു ഗ്രഹിച്ചീടുക മഞ്ഞൾ ഗുണവും,
കേട്ടു ഗ്രഹിച്ചീടുകിൽ തീർത്തിടാം രോഗങ്ങൾ,
കേവലം കാശിനാൽ കീശ ചോരാതെന്നെന്നും.
Not connected : |