പറയാതെവയ്യ  - തത്ത്വചിന്തകവിതകള്‍

പറയാതെവയ്യ  


അമ്മയച്ഛനെന്നു കാട്ടി തന്നങ്ങു
ഇച്ഛിക്കുന്നതെല്ലാം വാങ്ങി തന്നതും
ആനകളിച്ചും കഥകളേറെ പറഞ്ഞു
ലോകമെ തറവാടെന്നറിഞ്ഞതും

ആഗ്രഹങ്ങളൊക്കെ ദുഖമാണെയെന്നു
അറിയാതെ കളി ചിരിയുമായി നടന്നു
തീരും മുമ്പേ കാലങ്ങളുടെ ഇതളുകള്‍
പൊഴിഞ്ഞു കൊഴിഞ്ഞു പോയി പിന്നെ

സംസാര സാഗര തീരത്തു നിന്നു
മിന്‍സാര കനവുകളേറെ കണ്ടു
അനുസരണ കേടുകളൊക്കെയറിഞ്ഞു
അനുനയിപ്പിക്കുവാനറിയാതെ

ഇന്നു കണ്ണുനീര്‍ വാര്‍ക്കുന്നു ഏറെയായി
അകതാരില്‍ നോവുകള്‍ വളര്‍ന്നങ്ങു
ഓര്‍ത്തുപോയി അച്ഛനുമ്മയുമുണ്ടായിരുന്നത്
ആന്ദമേറെയായിരുന്നുയെന്നു പറയാതെവയ്യ

=============================================================
എന്റെ അച്ചനുമ്മയുമാണേ ചിത്രത്തില്‍


up
0
dowm

രചിച്ചത്:ജീ ആര്‍ കവിയൂര്‍
തീയതി:19-11-2012 02:33:43 PM
Added by :grkaviyoor
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :