മഹർഷി ചരിതം  - തത്ത്വചിന്തകവിതകള്‍

മഹർഷി ചരിതം  

മനനം ചെയ്തു വസിഷ്ഠമുനി ഗ്രഹനില
മനനത്താൽ നാമം കല്പിച്ചു നൽകി

രാമ ശ്യാമള രൂപം ഉള്ളൊരു മകന്-
രാമനെന്നു പേർ ചൊല്ലീ

ഭരിക്കാനായി പിറന്നവന്
ഭരതന്നെന്നു പേർ ചൊല്ലീ

ലക്ഷണ യുക്തമാമോരു സഖാവിനു
ലക്ഷ്മണനെന്നു പേർ ചൊല്ലീ

ശത്രുവിനെ ഹാനിക്കും മകന്-
ശത്രുഘൻ നെന്നു പേർ ചൊല്ലീ

നാമകരണത്തിൻ രഹസ്യം-
നാട്ടുകാർ അറിയാൻ സമയവുമായി

നാട് നടുങ്ങി, ഭൂമി വിറച്ചു
നാട്ടിൽ കാപാലികർ വിറച്ചു തളർന്നൂ

രഹസ്യങ്ങളൊന്നും രഹസ്യമല്ലാതെയായി
രസിച്ചുനടന്നവർക്ക് ഉള്ളിൽ തീയായി

ചാണക്യ തന്ത്രം ചുരുട്ടിയെറിഞ്ഞു
ചാണക്യ തന്ത്രത്താൽ ഭരണം തെറിച്ചു

നാശത്തിന് ചാട്ടുളി വലിച്ചെറിഞ്ഞു
നാശം വിതച്ചൂ കീചക കീട ഭരണ ക്രമത്തെ

ധനുർ ലഗ്നത്തിൽ പിറന്നൊരു മന്നൻ
ധന്യമായി നിമിഷങ്ങൾ കൊണ്ടാടി

തകർന്നുയെന്നു വിധിയെഴുതിയ കൂട്ടരേ
തകർത്തെറിഞ്ഞു ഉഗ്ര താണ്ഡവമാടി

ഭോഷൻ പ്രമാണങ്ങൾ കാറ്റെത്തെറിഞ്ഞു
ഭോഷനെ ദൂരത്തെറിഞ്ഞു

ആചാര്യനെങ്കിലും അധർമം ചെയ്യുകയിൽ
ആരാച്ചാർ വേഷം കൊള്ളണമെന്നു ഓർമ്മിപ്പിച്ചു

ഭരണ ക്രമം ഉൾകിടിലം പൂണ്ടു
ഭരണ ക്രമം നയിച്ച കിങ്കരകോമരങ്ങൾ

ഓടിയൊളിച്ചു, മൃതുവിനായി കേണു
ഓടിയൊളിച്ച മാളത്തിൽ നിന്നും തൂക്കിയെടുത്തൂ

ദൃഷ്‌ടാന്തമായി ലോകം ഗണിച്ചൂ
ദൃഷ്‌ടാന്തഇതിഹാസങ്ങൾ അതിനാൽ പിറന്നൂ

നാളെകൾ, നമ്മുടേതെന്നും നമ്മുടെ-
നാളെകൾ, വിജത്തിന്റേതെന്നും അറിയുക സോദരേ.
















up
0
dowm

രചിച്ചത്:nash thomas
തീയതി:09-05-2020 01:31:30 PM
Added by :nash thomas
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :