ദുരന്തക്കാഴ്ച്ചകൾ  - തത്ത്വചിന്തകവിതകള്‍

ദുരന്തക്കാഴ്ച്ചകൾ  


ദുരന്തക്കാഴ്ച്ച തീർത്ത വ്യാഴാഴ്‌ച..
ഉലഞ്ഞു പലതും മണ്ണിൽ
തളർന്നുവീഴുന്നകാഴ്ച.
കാറ്റേ നീ തിരിഞ്ഞു വീശിയെങ്കിൽ
ഇന്ന് ആ പട്ടണത്തിൽ പൂക്കൾ വാടി
വീഴുകയില്ലാരുന്നു.
കിളികൾ കരിവാളിച്ചു കിടക്കില്ലാരുന്നു.
ആകാശമേ, ഒരു മഴപെയ്തിരുന്നെങ്കിൽ
ഈ കണ്ണീർ കടൽ കാണേണ്ടി വരില്ലാരുന്നു
തുന്നിച്ചേർക്കാൻ കഴിയാത്ത കുഞ്ഞു
ഹൃദയങ്ങൾ നീലിച്ചു നിലച്ചു ,
ആ കുഞ്ഞിനെ ചുംബിക്കാൻ ഒരുങ്ങിയ
അമ്മതൻ ചുണ്ടുകൾ വിറങ്ങലിച്ചു
മാറോടു ചേർത്ത് നിലത്തുവീണു
മന്ത്രിച്ചു ദുസ്വാദ് ഈ കാറ്റിനു
വിഷമയം ഈ മണ്ണിനു...മാപ്പ്
കരുതാൻ ആരുമില്ലാ ഈ ലോകത്തു
ദുരന്തങ്ങൾ തുടർച്ച മനുഷ്യൻ
തീർക്കുന്ന ഓരോ ദുരന്തക്കാഴ്ച്ച.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:09-05-2020 08:04:17 PM
Added by :Vinodkumarv
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :