നമുക്ക്  ഒരു യാത്ര പോകാം  - മലയാളകവിതകള്‍

നമുക്ക് ഒരു യാത്ര പോകാം  

ഒരു കുളിർകാറ്റു തേടി പോകാം
ഗതകാലസ്മരണ പുതുക്കാം
കുന്നിന്റെ നെറുകയിൽ ചെല്ലാം
തഴുകുമാകുളിർകാറ്റിൽ മറന്നിരിക്കാം
കുന്നിൻചരുവിൽ പോകാം
പേഴുമരത്തിലെ തത്തകളെ കാണാം
പൈക്കിടാങ്ങൾക്കു കാവൽനിക്കും
വെള്ള കൊറ്റികളെ കണ്ടു നേരം പൊക്കീടാം
ഒരു കുളിർകാറ്റു തേടി പോകാം
ഗതകാലസ്മരണ പുതുക്കാം
നാട്ടുമാവിൻ മണം നുകരാം
കാട്ടുമാവിൻ തളിർ കഴിക്കാം
കശുമാങ്ങാ രുചി അറിയാം
പാരിജാതകത്തിന് മണത്തിൽ മുഴുകാം
താഴ്വഴയിൽ നെൽപ്പാടം കാണാം
ദൂരയാ ചാരുംകേറിപോകും വണ്ടികൾ കാണാം
ഉള്ളിലുള്ളൊരു കവിത പാടാം
ഒരു കുളിർകാറ്റു തേടി പോകാം
ഗതകാലസ്മരണ പുതുക്കാം
കുന്നിന്റെ നെറുകയിൽ ചെല്ലാം
തഴുകുമാകുളിർകാറ്റിൽ മറന്നിരിക്കാം
കമുകിൻ പാളയിലോന്നു മയങ്ങാം
കാപ്പിപ്പൂമണം നുകരാം
കാട്ടുതെറ്റിപ്പൂ കണ്ടു മറക്കാം
വേലിപ്പരുത്തി ഞെരടി മണക്കാം
ഉയരത്തിൽപോകും വിമാനങ്ങൾ കാണാം
നോക്കത്താദൂരത്തുള്ള മാമലകൾ കാണാം
പട്ടുടുത്തു പോയിമറയുമാം സൂര്യനെ കാണാം
ചന്ദ്രനെ നമ്മുക്കൊപ്പം കൂട്ടിടാം
ഒരു കുളിർകാറ്റു തേടി പോകാം
ഗതകാലസ്മരണ പുതുക്കാം
കുന്നിന്റെ നെറുകയിൽ ചെല്ലാം
തഴുകുമാകുളിർകാറ്റിൽ മറന്നിരിക്കാം
up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:14-05-2020 10:59:06 PM
Added by :nash thomas
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :