ഓർമ്മയിലെ വസന്തം - തത്ത്വചിന്തകവിതകള്‍

ഓർമ്മയിലെ വസന്തം 

ചാരവും പച്ചിലവളങ്ങളും പിന്നെ ചാണകവും
മെച്ചമായി നല്കീ കൊഴിപ്പിച്ചൊരു ഭൂമിയും
നിശ്ചയമായി കിട്ടിയിരുന്നൊരു
ഊഷ്മളമാമൊരു സാന്ത്വന സ്പർശനം
നിത്യമാം ഒഴുക്കും വിയർപ്പിൻതുള്ളിയതിൽ
സത്യമായി കിട്ടുന്നു തേൻ കണങ്ങൾ
കായികളായതും പഴങ്ങളായതും
തേൻ വരിക്ക തൻ രുചികളും
മുള്ളൻ കൈതച്ചക്ക തൻ രുചികളും
വീര്യമുള്ളൊരു കള്ളുപോലെ ഉള്ളൊരു
കരിക്കുകൾ പലവിധം
കുടിക്കുമ്പോൾ നുകരുന്നൂ
പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ആത്മസുഖം
ഏവം വിയർപ്പിന്റെ കരൾ തൊടും
രൂപ മാറ്റങ്ങൾ അല്ലയോ
കാലങ്ങൾ പോയിമറഞ്ഞൂ
രീതികൾ പോയിമറഞ്ഞൂ
കാലാവസ്ഥ തകിടം മറിഞ്ഞു
ഒരുതുള്ളി വെള്ളം ഒരു കുടം കണക്കെ
പെയ്തു മറഞ്ഞാതുലാമഴയും പോയിമറഞ്ഞൂ
രൂപത്തിലുള്ളൊരു മാറ്റവും അറിഞ്ഞൂ
കാലത്തിലുള്ളൊരു രഹസ്യവും അറിഞ്ഞൂ
ഗ്രഹങ്ങൾക്കൊക്കെയും പ്രായവുമായി
തൻചെയ്തികാളോക്കെയു മറന്നുപോയോ
യാഗങ്ങൾ ഒക്കെയും മറന്നുപോയി
യോഗമായി കിട്ടേണ്ടതൊക്കെയും അന്യമായി
നിത്യമാവും ചെയ്യേണ്ടാകാര്യങ്ങൾ
സത്യമായും നാമൊക്കെയും മറന്നുപോയീ
തൻ പ്രകൃതിപോലെ പ്രകൃതിയും മറന്നു
പ്രകൃതിതൻ പ്രകൃതം കാലേ കാലേ.



up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:15-05-2020 06:44:47 AM
Added by :nash thomas
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :