സുഖം - തത്ത്വചിന്തകവിതകള്‍

സുഖം 

ഒന്നിനോടും മമത വേണ്ടിന്നധികമായി
എല്ലാം ആസ്വദിച്ചീടുക ക്രമമായി
ഒന്നിനോടും അപ്രിയം കാട്ടേണ്ടതില്ലല്ലോ
എല്ലാം പ്രകൃതി തൻ രൂപങ്ങളല്ലോ

സുകുമാര കലകളെല്ലാം ആസ്വദിച്ചീടാം
മൃദുലകര ചലനങ്ങൾ കണ്ടു വിസ്മയിച്ചീടാം
സുഖമായി ജീവിച്ചീടാമീ നിമിഷത്തിൽ
മൃദുഫലമാമീ നിമിഷത്തിൽ

വിരക്തിയാൽ മറന്നു പോകേണ്ടാ
ഭക്തിവിട്ടൊന്നു തുനിയുകയും വേണ്ടാ
വിജയിച്ചു ജീവിച്ചീടാനുള്ള നാളുകൾ
ഭയം വിട്ടു കഴിഞ്ഞീടുക ഈ നാളുകളിൽ


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:17-05-2020 04:19:22 AM
Added by :nash thomas
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :