കൊഴി എറിയുന്നവർ  - തത്ത്വചിന്തകവിതകള്‍

കൊഴി എറിയുന്നവർ  

കൊഴി എറിയുന്നവർ
കോഴിയെടുത്തു നീയെറിയുമ്പോൾ
ഏറുകൊണ്ട് എൻറെ കൈശിഖരങ്ങൾ
വേദനിച്ചു കായ്‌‌കനികൾതാഴെയിട്ടു
ആരുംകാണാതെ മുറിവുകൾ തൂത്തു
ജീവദ്രവം ഒലിച്ചിറങ്ങവേ ശരങ്ങൾ
പോലെ ഓരോ മരക്കഷ്ണം തറച്ചു
മരവിച്ചുനിന്നു കാറ്റിലും മഴയിലും
അന്ധനും ബധിരനുമല്ല ഞാൻ
ഒരു കമ്പെറിയും ഞാൻ നീ എറിഞ്ഞ
കൊഴി ഒരു ജാതി വളഞ്ഞ വടി
അതുനിൻറെ തലമണ്ടയിൽ കൊള്ളും
കോഴിയെടുത്തു നീയെറിയുമ്പോൾ
ഓർക്കുക ....ആ ദിവസം കാത്തിരുപ്പൂ
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:26-05-2020 04:51:51 PM
Added by :Vinodkumarv
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :