സാഹോദര്യം - തത്ത്വചിന്തകവിതകള്‍

സാഹോദര്യം 

സാഹോദര്യം
വേദപുസ്തകങ്ങളും ഒപ്പം ചേർത്തുവെച്ച്
വേഷംകെട്ടിയെ ടുത്ത സെൽഫി പോലെ
വൈറലാണ് സാഹോദര്യം.
ഹൃദയങ്ങൾ തമ്മിൽ കൈമാറുവാൻ
കഴിയാതെ സാഹോദര്യം.
പണിപ്പെടുന്നു സഹോദരങ്ങൾ
പണിയണം ഇനിയും പലരാജ്യം.
പേരുകൾ തിരയുന്നു ചിഹ്നങ്ങൾ തിരയുന്നു
നേതാക്കൾ ഒരുങ്ങുന്നു
മനസ്സിൽ മതിലുകൾ പണിയുന്നു.
കണ്ടെത്തേണ്ടതെവിടെയാണോ
സർവമാനവ സാഹോദര്യം
അവിടെ ഇളകുന്ന
ചെറുദീപമാണ് സാഹോദര്യം.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:31-05-2020 10:01:36 PM
Added by :Vinodkumarv
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :