നമ്മൾ പിന്നേം നമ്മളാകും  - തത്ത്വചിന്തകവിതകള്‍

നമ്മൾ പിന്നേം നമ്മളാകും  

ഈ കാലവും കടന്നു പോകും
മഹാമാരിയുടെ ഭീതി അകലും
കോവിഡ് പോയാൽ പിന്നേം
നമ്മൾ പഴയ നമ്മളാകും
കോലം നോക്കികണ്ണുതുറക്കുന്ന
അ-നീതിദേവതകൾ
വീണ്ടും പ്രത്യക്ഷപ്പെടും
നെറ്റിയിലെ തഴമ്പും ചന്ദനക്കുറിയും
തമ്മിൽ അന്തരം കൂടും
ബാങ്കും പള്ളി മണിയും കീർത്തനങ്ങളും ഒരേസന്ദേശങ്ങളായിരുന്ന ദുരിതകാലത്തിനു ശേഷം
ഇവയെല്ലാം പരസ്പരംഅരോചകമാകും
മതത്തിന്റെ ചേല് നോക്കി
മനുഷ്യന്റെ ചോരക്ക് ചാല് കീറും
കൊടിയുടെ നിറങ്ങളാൽ
മനുഷ്യത്വം മറക്കപ്പെടും
ഈ കാലവും കടന്നു പോകും
നമ്മൾ പിന്നേം പഴയ നമ്മളാകും


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:01-06-2020 02:34:34 AM
Added by :Hakkim Doha
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :