എൻറെ കുറുമ്പുള്ള കൂട്ടുകാരി. - തത്ത്വചിന്തകവിതകള്‍

എൻറെ കുറുമ്പുള്ള കൂട്ടുകാരി. 

എൻറെ കുറുമ്പുള്ള കൂട്ടുകാരി.
ആ അഴകുള്ള പെണ്ണവൾ
എൻറെ കുറുമ്പുള്ള കൂട്ടുകാരി
ഉന്തിയും തള്ളിയും കഥകൾ
പറഞ്ഞു മൂളിപ്പാടിരസിച്ച കുട്ടിക്കാലം
അവൾ എന്നെയുമോർമിപ്പിച്ചു
കൈനിറയെ മണിമുത്തുമായി
മഴവിൽക്കുടച്ചൂടി കുറുമ്പുകാട്ടി
ആദ്യദിനംതന്നെ ഒപ്പമൊരുങ്ങി
എന്നോടൊപ്പം സ്‌ക്കൂളിലെത്തി.
എൻറെ കുറുമ്പുള്ള കൂട്ടുകാരി.
കുറുമ്പുകണ്ടു പൊട്ടിച്ചിരികേട്ടും
ഞാറുനടും പെണ്ണുങ്ങൾ അവളെ
ശകാരിച്ചോടിച്ചുവിട്ടുവെങ്കിലും
പൊടിമീനുകളോടൊപ്പം ചെളിയിൽ
ചാടിക്കളിച്ചു പച്ചമെത്തവിരിച്ചവരമ്പിലൂടെ
സ്കൂളിലേക്കുപൊകുമാവഴിയിൽ
എന്നോടൊപ്പം സ്‌ക്കൂളിലെത്തി
എൻറെ കുറുമ്പുള്ള കൂട്ടുകാരി.
ആദ്യദിന൦ തന്നെ നെറ്റിയിൽ തൊട്ട
ചന്ദനക്കുറിമാഞ്ഞു,
ചീകിവെച്ചമുടിയും അലങ്കോലമാക്കി
ബാഗും കുടയും നനച്ചു,
മഷിപ്പേനയാൽ എഴുതിയ ബുക്കിലെ
എൻറെ പേരുമായിച്ചവൾ
ആ ഓലപ്പള്ളിക്കൂടത്തിലെ
തൂവാനമായി സ്നേഹ മഴയവൾ
കുറുമ്പുകാട്ടി എന്നോടൊപ്പം
സ്‌ക്കൂളിലെത്തി ബെഞ്ചിലിരുന്നു.
അവൾവരുമ്പോൾ ഞാൻ കുടയെടുത്തു
അവൾവരാത്തതുകൊണ്ടാകും
ആ ബെഞ്ചിൽ കുടമറന്നുവെച്ചു.
ചാനലും സൂമിലും ഗൂഗിൾ മീറ്റിലും
പഠിക്കുന്ന കുട്ടികളെ ഓർത്തുപോയി
ഇനിയുമൊരു ജൂൺ ഇങ്ങന്നെ
ആവരുതേ എന്ന് മന്ത്രിച്ചവൾ .
എന്നോടൊപ്പം ഓർമ്മകളിൽ
സ്‌ക്കൂളിലെത്തി വീണ്ടും ബെഞ്ചിലിരുന്നു.
Vinod Kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:02-06-2020 02:47:40 PM
Added by :Vinodkumarv
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :