അന്നദാനം       
    അന്നദാനം 
 അന്നദാനം മഹാദാനം മഹാദാനം 
 ആയിരങ്ങൾ അമ്പലനടയിൽ 
 ഇരുന്നു ഓരോയിലക്കീറിൽ
 അവതാരങ്ങൾ അന്നംവിളംബി
 മഹാപ്രഭുവിൻ  ദിവ്യപ്രകാശം 
 നിറയുമവിടെ അന്നത്തെ  
 അന്നത്തിനു കേഴുന്നുവരുടെ 
 പുഞ്ചിരും പ്രാർത്ഥനയുംനിറഞ്ഞു.
  അന്നദാനം മഹാദാനം മഹാദാനം 
 ശക്തിയുള്ള ആ അമ്പലമുറ്റത്തെ 
 കെട്ടുകാഴ്ചകൾ കെട്ടിടങ്ങൾ ഇല്ല 
 മണ്ണു തൊട്ടുചിലർ നമ്മിച്ചു 
 ചിലർ എങ്ങുപോകാൻ 
 ആ കർപ്പൂരവും  ചന്ദനതിരിതൻ 
 ഗന്ധം നിറയും മലർവാടിയിൽ 
 ആ ദിവ്യവിഗ്രഹവും കണ്ട്തൊഴുതു 
 അവിടിവിടെയായി ഓരോ 
 മരച്ചുവട്ടിൽ കിടന്നുറങ്ങി 
 പൂജകൾ തുടർന്നു നിവേദ്യങ്ങൾ 
 അവർക്കായി ആ അമ്പലം 
 മാറ്റിവെച്ചു ദുരാചാരങ്ങൾ ഇല്ലാത്ത  
 ആരാധനാലയം  ആയിരങ്ങൾ 
 നിറയുന്ന ആ  ദിവ്യസന്നിധിയിൽ 
 അംബരചുംബിയാം രൂപം നിറഞ്ഞ 
 ആ വിഗ്രഹത്തിൻ മുമ്പിൽ 
 തൊഴുകൈയോടെ ഞാനും നിന്നു 
 ആചാരം നിത്യമിവിടെ അന്നദാനം
 അവിടെയുണ്ട് അഗതികൾക്കായി 
 ആൽച്ചുവട്ടിൽ ഒരു ദൈവം.
 വിനോദ് കുമാർ വി 
      
       
            
      
  Not connected :    |