വിങ്ങിപ്പൊട്ടുന്നു  ആ അമ്മ  . - തത്ത്വചിന്തകവിതകള്‍

വിങ്ങിപ്പൊട്ടുന്നു ആ അമ്മ . 

വിങ്ങിപ്പൊട്ടുന്നു ആ അമ്മ .
പ്രസവിച്ചാൽ മാത്രം അമ്മയാകുമോ ?
അങ്ങാടിയിൽ ചെന്നൊരാ അമ്മ
ചെന്നിനായകം ചെറുകഷണം വാങ്ങി.
കുഞ്ഞിൻറെ പാൽ പല്ലുകൾ
മുറിച്ച മുലഞ്ഞെട്ടിൽ പുരട്ടി
വിങ്ങിപൊട്ടുന്നുവാ അമ്മ .

അങ്ങാടിയിൽ നിന്നു൦ മറ്റൊരു
അമ്മ വർണ്ണച്ചായങ്ങൾ വാങ്ങി
ലോകമാകെ നഗ്നമേനി പ്രദർശിപ്പിച്ചു
മകൻറെ കയ്യിൽ നൽകി
കോലാഹലം തീർക്കുമാ
വിചിത്രചിത്രങ്ങൾ തീർക്കുന്നമ്മ.

അങ്ങാടിയിൽ നിന്നു൦ മറ്റൊരു
അമ്മ കത്തിവാങ്ങി ,കാമുകനോടൊപ്പം
കറങ്ങുവാൻ പ്രസവിച്ച
കുട്ടിയെ കുത്തികൊല്ലുമ്പോൾ
ഈ അപരിഷ്‌കൃത കാഴ്ചകൾ,
മറവില്ലാത്ത ചിത്രങ്ങൾ കണ്ട്
വിങ്ങിപ്പൊട്ടുന്നു ആ അമ്മ .

ചെന്നിനായകം തുടച്ചു
മാറോടുചേർത്തു കുഞ്ഞിൻ
കവിളിൽ ഒരായിരം മുത്തം
നൽകി സ്നേഹം നിറച്ചൊരമ്മ .
വേദനയിലും ഉപമകൾ ഇല്ലാത്ത അമ്മ
കുഞ്ഞേ നിൻറെ പുണ്യം
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:27-06-2020 02:23:59 PM
Added by :Vinodkumarv
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :