ഓട്ടവീണ കാതുകൾ  - തത്ത്വചിന്തകവിതകള്‍

ഓട്ടവീണ കാതുകൾ  

ഓട്ടവീണ കാതുകൾ
കാതിലൊത്തിരി
ഓട്ട ഉള്ളൊരു മുത്തശ്ശി
അതിൽ പച്ചീർക്കിലുകൾ
വളച്ചുതീർത്ത ഞാത്തുകൾ
ആ ഞാത്തുകളിൽ ഒക്കെ
നിറച്ചു വെച്ചത് പൂക്കൾ
കൊഴിഞ്ഞു വീഴും പൂക്കൾ.
അതിൽ കണ്ടത് ചെമപ്പുനിറമലോ
ഇല്ലായ്മകളിൽ വിറ്റുകൊടുത്തു
മക്കൾക്കായി സ്വർണ്ണ കമ്മലുകൾ.
അതിലൊരു വലിയ ഓട്ടയിലൂടെ
നോക്കിയാൽ കാണാം
വേദനിക്കുന്ന ആ ഹൃദയം
അവരലയും ആ തെരുവും .
അനാഥത്വം പിന്നെ അനാരോഗ്യം.
ഓട്ടവീണ കാതുകൾ കാട്ടും .
കാതുപറിച്ചെടുത്തവർ
കനകം കട്ടുകൊണ്ട് പോയപ്പോൾ
കാതിനു തന്നത് മുറിവുകൾ
മൂടാൻ കഴിയാത്ത ഓട്ടകൾ
കാതിനു ഇമ്പമുള്ളതു കേൾക്കാൻ
കഴിയാത്ത ചെവിയിൽ
കൈപ്പത്തികൾ ചേർത്തുപിടിച്ചു
ചോദിച്ചു കോളാമ്പി പൂക്കളെ
വല്ലതും കേൾക്കാമോ .
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:20-07-2020 12:39:02 AM
Added by :Vinodkumarv
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :