വര്‍ത്തമാനപ്പക്ഷി       
    ഒരു വെളുത്തപക്ഷിയായ്
 ചിറകു കുഴഞ്ഞ് 
 എന്റെ പൂമുഖത്തു വന്നുവീഴുന്ന
 വര്‍ത്തമാനപത്രത്തില്‍ നിന്നും
 ചിതറി വീഴുന്നൂ,
 ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തം..
 ചിറകിന്നുള്ളില്‍
 മിസൈല്‍ ചിതറിച്ച
 സ്വന്തം കുഞ്ഞിന്റെ ശരീരാവശിഷ്ടം
 കൈയിലേന്തിയ പിതാവിന്റെ
 ദീനമായ കണ്ണുകള്‍...
 മറ്റു കോലാഹലങ്ങളിലും
 വാദപ്രതിവാദങ്ങളിലും
 എന്റെ ഹൃദയം ഉടക്കുന്നില്ല...
 മനമാകെ ചോരയുടെ നിറം...
 എങ്ങും കരിഞ്ഞമാംസഗന്ധം..
 
 നാളത്തെ പ്രഭാതത്തിലും
 എന്റെ പൂമുഖത്തു വന്നു വീഴുന്ന
 ചിറകൊടിഞ്ഞ പക്ഷീ...
 നിന്റെ ഗന്ധവും
 നീ വഹിക്കുന്ന ദീനരോദനങ്ങളും
 എന്നെ വേട്ടയാടുന്നു...
 നിന്നെ ഞാന്‍ ഭയക്കുന്നു..
      
       
            
      
  Not connected :    |