ഉറക്കം  - തത്ത്വചിന്തകവിതകള്‍

ഉറക്കം  

രാത്രി,
കണ്ണുകളെ
ആരോ പിടിച്ചു വലിക്കുന്ന പോല്‍
ഫാനിന്റെ കാറ്റില്‍,
ഉറക്കം
എന്നെ
കീഴ്പെടുത്താന്‍ തുടങ്ങി.
ഏറെ നേരമായില്ല
ഫാന്‍ നിലച്ചു.
നിശബ്ദതയില്‍
ചെവിയില്‍
ഉറക്കത്തെ
തട്ടിമാറ്റിയ
കൊതുകിന്റെ
മൂളല്‍ മാത്രം
ജനല്‍പാളിയുടെ
ഇടയിലൂടെ വന്ന്
മറീനയിലെ
കടല്‍ക്കാറ്റ്‌
എന്റെ കണ്ണുകളെ
സ്പര്‍ശിക്കുന്നു
കൊതുകിന്റെ
മൂളലുകള്‍ക്കിടയിലും
ഇളംകാറ്റിന്റെ
മൃദുസ്വരത്താല്‍
എന്റെ
കണ്ണുകള്‍
നിദ്രയിലേക്ക്
ആഴ്ന്നിറങ്ങി


up
0
dowm

രചിച്ചത്:സുജിത്ശിവന്‍
തീയതി:26-11-2012 11:03:10 PM
Added by :Sujith Sivan
വീക്ഷണം:244
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :