മഹാത്മാ - തത്ത്വചിന്തകവിതകള്‍

മഹാത്മാ 

The Mahatma
ഹൃദയമാം ചർക്കയിൽ
പല ഭാഷകൾ സംസ്കാരങ്ങൾ
ഭൂദൃശ്യങ്ങൾ വർണ്ണനൂലുപോലെ
കോർത്ത ആ തുന്നൽക്കാരന്‍
തീർത്ത മഹാരാജ്യം
നിന്റെതാണുകുഞ്ഞെ .

സ്നേഹിച്ചു അഹിംസയും
സത്യവും, അസ്ഥിവാരമാക്കി .
ചമ്രപിണഞ്ഞിരുന്ന അഹോരാത്രങ്ങൾ
ത്യാഗം ചെയ്ത് നെയ്തൂതന്നു
സ്വാതന്ത്യത്തിന് ചിറകുകൾ.
ആ ചിറകുകളിൽ നീ ഉയരണം കുഞ്ഞേ .

വിഷചിലന്തികൾ പല മതവാദികൾ
വലവിരിച്ചു വിദ്വേഷത്താൽ തിമിർക്കുന്നു.
അതിൽ നൂലാമാലകൾ 'കല്പനാസൃഷ്ടിയിൽ"
സ്വർഗ്ഗവും കണ്ട് നടക്കുന്നു .
അവിടെ നീ ഒട്ടിപ്പിടിക്കലെ കുഞ്ഞേ .

ആ തുന്നൽക്കാരൻറെ ആത്മാവ്‌ നീറുന്നു.
വട്ടക്കണ്ണാടിമാറ്റി നോക്കി , കാഴ്ചകൾ ഇരുളുന്നു.
മൊട്ടത്തലപൊട്ടിത്തകരുന്നപോലെ
ഊന്നുവടി വിറക്കുന്നപോലെ.
ഗോഡ്‌സെ എത്തി തുപ്പാക്കിയാൽ
ആ മഹാത്മാവിനെ കൊന്നുകുഞ്ഞെ.

ഇത്‌ മഹാത്മാ തീർത്ത മഹാരാജ്യം
സ്വാതന്ത്യത്തിന് വർണ്ണ ചിറകുകളിൽ
നീ ഉയർന്നു പറക്കുമ്പോൾ മറക്കല്ലേ കുഞ്ഞേ.
ഈ ദുനിയാവിലെ ഒരേയൊരു മഹാത്മാവിനെ.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:02-10-2020 02:46:38 PM
Added by :Vinodkumarv
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :