ദേശാടനക്കിളി  - തത്ത്വചിന്തകവിതകള്‍

ദേശാടനക്കിളി  

ദേശാടനക്കിളി
മഞ്ഞുവീഴ്ചയും മഴയും
കരിവേനലും വറുതിയും കണ്ട്
തകർന്നു വീഴാതെ സ്വന്തം
ചിറകിൽ ദൂരങ്ങൾ താണ്ടും.
മേഘങ്ങളെ തൊട്ടുപറക്കും
താഴെ വന്നു വേണ്ടത് കൊത്തി
കൊക്കിൽ കരുതി പറക്കും.
കാലങ്ങളോളം കൂടെ പിറപ്പുകൾക്കു
പകുത്തുനൽകും വഴികാട്ടും
അതിരുകൾ ഇല്ലാതെ
അവൻ പറക്കും സ്രാവുകൾക്കു
ഒപ്പം നീന്തും പരുന്തുകൾക്ക്
ഒപ്പം വാനം മുട്ടിപ്പറക്കും.
ധൈര്യമോടെ സ്വാതന്ത്യ്രമോടെ
കൂടുമാറ്റി കൂടുമാറ്റി കൂട്ടമായി
പാരിൽ പാറിനടക്കും ...
സൂര്യനും നക്ഷത്രങ്ങളും
ദേശാടനക്കിളികൾക്ക് വഴികാട്ടും
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:04-10-2020 05:56:27 PM
Added by :Vinodkumarv
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :