ഹിംസയാണ് ചുറ്റും
ഹിംസയാണ് ചുറ്റും
പ്രതീക്ഷയോടെ പുഞ്ചിരിച്ചു മിഴിതുറന്ന
കുഞ്ഞുപൂവിൻറെ ഇതൾചുണ്ടുകൾ
കടിച്ചുമുറിച്ചു കൊന്നിട്ടു കീടജാതികൾ
തുള്ളിയാടി ഹിംസയാണ് ചുറ്റും
ആ കീടങ്ങളെ നാവുനീട്ടി നക്കിപിടിച്ചു
തിന്നുവാ കൂപമണ്ഡൂകങ്ങളും ചാടി
ചാടി പോകവേ പറഞ്ഞു ഹിംസയാണ് ചുറ്റും
ഹിംസയാണ് ചുറ്റും ഹിംസയാണ് ചുറ്റും .
ഇഴഞ്ഞുവന്ന വിഷപ്പാമ്പതാ വിഷംചീറ്റി
കടിച്ചു പിടിച്ചു വളഞ്ഞുപുളഞ്ഞു വിഴുങ്ങവേ
പത്തിവിടർത്തി പറഞ്ഞു ഹിംസയാണ് ചുറ്റും
ഹിംസയാണ് ചുറ്റും ഹിംസയാണ് ചുറ്റും
ചിറകടികേട്ട് ചങ്കിടിച്ചു ചക്ഷുശ്രവണനും
പതുങ്ങുവാൻ നോക്കവേ പക്ഷിരാജൻ
കൊത്തിനുറുക്കി തിന്നും പാറവെ
വാനിൽ കറങ്ങി പാടി ഹിംസയാണ് ചുറ്റും
അഹിംസാ മന്ത്രം ഉരുവിട്ടുവന്ന
മഹാത്മാവിന്നെ കശാപ്പുചെയ്തു നാട്ടിൽ
നരഭോജികൾ പല്ലുകൾ കാട്ടിയിളിക്കവേ
മനുഷമൃഗങ്ങൾ പാടി ഹിംസയാണ് ചുറ്റും.
Vinod kumar V
Not connected : |