"ഒരു മാത്ര"  

വഴിപിരിഞ്ഞകലുന്ന ജന്മാന്തരത്തിന്റെ,
ഓരത്തിനിയെത്ര നേരം ..(2)

ഒടുവിലായ് വന്നൊന്നരികത്തിരുന്നെന്റെ,
വിരൽകോർത്ത്,
സ്നേഹം പകുത്ത് നൽകാൻ ..(2)

ഒടുവിലാമിഴികളിൽ നിറയുന്ന നീർമണിയിൽ
എഴുതിത്തുടങ്ങിടാം പ്രണയ മന്ത്രം ..(2)

ഒരുമാത്ര,.ഒരുമാത്ര, ..

ഒരുമാത്രകൂടിയെന്നരികത്തിരുന്നെന്റെ,
അണയാത്തജ്വാലാമുഖിപോലെ..

അകലുവതിനിടയിലൊരു ഇടവേളയ്ക്കുള്ളിലായ്....(2)

ഒരുമാത്ര,..ഒരുമാത്ര, ..ഒരുമാത്ര .....
ഒരുമാത്രകൂടിയെന്നരികത്തിരിയ്ക്കുമോ...നീ ..

വഴിപിരിഞ്ഞകലുന്ന ജന്മാന്തരത്തിന്റെ ഓരത്തിനിയെത്ര നേരം..

ഒടുവിലായ് വന്നൊന്നരികത്തിരുന്നെന്റെ
വിരൽകോർത്ത് സ്നേഹം പകുത്ത് നൽകാൻ ..


up
0
dowm

രചിച്ചത്: ഗിരി ആരാധ്യ
തീയതി:07-10-2020 04:57:27 PM
Added by :Ravi Thankappan
വീക്ഷണം:552
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :