ആ അടുക്കളയിൽ  - തത്ത്വചിന്തകവിതകള്‍

ആ അടുക്കളയിൽ  

ആ അടുക്കളയിൽ
ഓർമകളിൽ ഓടിക്കളിക്കണ
അമ്മിക്കല് മിണ്ടാതിരിക്കുന്നുണ്ട്
ആരോ പാചക൦ ചെയ്യുവാനായി
കല്ലടുപ്പുകൾ രണ്ടിലും വിറകുകൾ
നിറച്ചുവെച്ചിട്ടുണ്ട് ശ്വാസംമുട്ടുന്നുണ്ട് .
ഇരട്ടചങ്കുപോലെ അരിയും കറിയും
തുള്ളി അടപ്പിൽ തട്ടുന്നുണ്ട് ...
പൊട്ടകലത്തിലേ ഉപ്പും പുളിയും
ഓട്ടക്കണ്ണിട്ടു നോക്കി
സൂര്യൻ കിഴക്കൂന്ന് എത്തുന്നുണ്ട് .
ചാണകവും ചെളിയും വിയർപ്പും കൂടി
തേച്ചു പിടിപ്പിച്ച ആ അടുക്കളയിൽ
ഒരു പാവം അമ്മതൻ ഗന്ധമുണ്ട്.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:07-10-2020 09:53:17 PM
Added by :Vinodkumarv
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me