ക൦ബിളിനാരങ്ങ - തത്ത്വചിന്തകവിതകള്‍

ക൦ബിളിനാരങ്ങ 

ക൦ബിളിനാരങ്ങ
ചുണ്ടിൽ ഒരു ചുംബനം
തന്നാ അല്ലിചുണ്ടുകൾ
ഉണ്ടാകുമാ നട്ടുവഴയിലെ
ക൦ബിളിനാരക
ചോട്ടിൽ ചെല്ലണം.

ചുവന്ന അല്ലികളിരിഞ്ഞു
സ്നേഹിതേ പങ്കിട്ടു
പുഞ്ചിരിച്ച ചുണ്ടുകൾ
അലിഞ്ഞു കിനിഞ്ഞ
പുളിയും മധുരവും തേടി
ബാല്യത്തിലേക്ക്‌ ചെല്ലണം.


മഴപെയ്തു നനഞ്ഞു
ഞാന്നുകിടക്കുന്ന നാരകങ്ങൾ
തൻ വാസനയിൽ
ഒരു ചുംബനം വാങ്ങണം ...
ഒരു കംമ്പിളിനാരങ്ങാ
പങ്കിട്ടു ചുംബനം വാങ്ങണം
ചോട്ടിൽ ചെല്ലണം.
Vinod kumarV


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:22-01-2021 05:15:11 PM
Added by :Vinodkumarv
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :