വികസനം
ഒരു തുള്ളി തെളിനീരിനായി ദാഹിച്ച
കുഞ്ഞിന് നാം നൽകുമീ വിഷമുള്ള
കോള അല്ലയോ സ്നേഹം....
കാവും കാടും വെട്ടിനിരത്തി
നാം പണിത കോൺക്രീറ്റ് കാടുകൾ
അല്ലയോ വികസനം..
ചീഞ്ഞതും അഴുകിയതും വാരിവിതറി നാം
നാട് നശിപ്പിച്ചത് അല്ലയോ സാമൂഹികപ്രതിബദ്ദത..
വികസനം മൂത്ത് നാം വെട്ടിയെറിഞ്ഞ മരത്തിന്റെ
ഇല്ലാത്തണലിൽ നാം നിന്നത് അല്ലയോ കുളിർമ..
ഇനി നാം ഈ ഭൂമിക്കായി ചെയ്തിടേണ്ടത് ഒന്നുമാത്രം
വർണശബളമായ കുപ്പികളിൽ നാം വിറ്റ തെളിനീരുപോലെ
അതിലും മനോഹരമായി നാം വിറ്റിടണം ശുദ്ധവായുവും..
വായുവിലാലോകത്ത് നാം മത്സരിച്ചു വാങ്ങിച്ചിടും
നിലനിൽപ്പിനായുള്ള പ്രാണൻ..
അന്ന് നാം ഓർത്തിടും കാവും കാടും വെട്ടി നേടിയ
പണകിഴികൾ ഒരുനേരത്തെ പ്രാണവായുവിനായി
തികഞ്ഞില്ലലോ എന്ന്...
Not connected : |