മണ്ണെണ്ണവിളക്കും പുസ്തകവും
മണ്ണെണ്ണവിളക്കും പുസ്തകവും
ആ ചോർന്നൊലിക്കും കൂരയിൽ
അണയാതെനില്പൂ മണ്ണെണ്ണവിളക്ക്
എന്നും ഇരുട്ടിൽ ചിരിച്ചാടവെ
മഴയിലും കാറ്റിലും അണയാതിരിക്കാൻ
ചുറ്റും കൈകൾ ചേർത്തുപിടിച്ചു.
പുകയുംശ്വസിച്ചു അരികെചിതലരിച്ചു
ചോർച്ചയിൽ കുതിർന്നുകിടന്നതും
ഇളകിയ താളുമായി ഒരു
പഴയപുസ്തകം ആയിരുന്നു.
ആ മണ്ണെണ്ണവിളക്ക് കണ്ടുകൊണ്ട്
എപ്പോഴും തീയിൽ എരിഞ്ഞതു൦
ആ പുസ്തകമായിരുന്നു...
വെളിച്ച൦ പകർന്നതും പുസ്തകമായിരുന്നു...
ആ കുത്തിക്കെട്ടുവിട്ട
പുസ്‌തകത്താളുകൾ തനുള്ളം
നീറി നനഞ്ഞ ചൂട്ടും കത്തിച്ചു
അടുപ്പിൽ അരിക്കലത്തിനടിയിലും
എരിഞ്ഞുചാരമായി തീർന്നിരുന്നു.
തീരാകടത്തിന് കണക്കുകൾ
ബാക്കി താളിൻറെ മാറിൽ
എഴുതിവെക്കുമ്പോഴും
കണ്ണീരുപ്പുപൊതിഞ്ഞിരുന്നു
അണഞ്ഞുപോയ വെളിച്ചമായിരുന്നു
Vinod kumar V
Not connected : |