വീണ്ടും നമുക്കൊന്നു  പുനർജനിക്കാം - പ്രണയകവിതകള്‍

വീണ്ടും നമുക്കൊന്നു പുനർജനിക്കാം 

വീണ്ടും നമുക്കൊന്നു പുനർജനിക്കാം
ആ പഴയവിദ്യാലയ തിരുമുറ്റത്തിരിക്കാൻ

വീണ്ടും നമുക്കൊന്ന് പുനർജനിക്കാം
സ്വപ്നത്തിൻ ജാലകം ചേർന്നു തുറക്കാം

വീണ്ടും നമുക്കൊന്ന് പുനർജനിക്കാം
പൂമരക്കൊമ്പിൽ ഇലയായ് കിളിർക്കാം

വീണ്ടും നമുക്കൊന്ന് പുനർജനിക്കാം
കിളികളായ് വാനിൽ പാറിപ്പറക്കാം

വീണ്ടും നമുക്ക് പുനർജനിക്കാം
മഴവില്ലായ് മാനത്ത് നിറമേഴുംതീർക്കാം

വീണ്ടും നമുക്കൊന്ന് പുനർജനിക്കാം
കേൾക്കാൻ കൊതിച്ചൊരു പാട്ടൊന്നു കേൾക്കാം

വീണ്ടും നമുക്കൊന്ന് പുനർജനിക്കാം
കാതോട് കാതോരം കിന്നാരം ചൊല്ലാം

വീണ്ടും നമുക്കൊന്ന് പുനർജനിക്കാം
പറയാൻ മറന്നൊരു പ്രണയം പറയാം

വീണ്ടും പ്രിയേ നീ പുനർജനിക്കുമോ
മണ്ണോട് ചേരും വരെ മെയ്യ് ചേർന്നിരിക്കാൻ..


up
1
dowm

രചിച്ചത്:Hakkim Doha
തീയതി:09-02-2021 05:01:24 AM
Added by :Hakkim Doha
വീക്ഷണം:571
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :